“ദിലീപ്” ഇനി പഴയ “ദിലീപ്” അല്ല..! ജോത്സ്യന്റെ നിർദ്ദേശപ്രകാരം സിനിമ പോസ്റ്ററുകളിൽ വീണ്ടും പേരുമാറ്റി താരം.
യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനി മയുടെ തലപ്പത്ത് എത്തിയിരിക്കുന്ന താരമാണ് ദിലീപ്.തന്റെ കരിയറിന്റെ തുടക്കകാലത്ത് അസിസ്റ്റന്റ് ഡയറക്ടറായി കയറിക്കൂടിയ ഇദ്ദേഹം സംവിധായകൻ കമലിനൊപ്പം ഒമ്പതോളം സിനിമകൾ ചെയ്തിട്ടുണ്ട്. തുടർന്ന് പല സിനിമകളിലും ചെറിയ റോളുകളിലൂടെ അഭിനയലോകത്ത് എത്തിയ താരം 1994 ൽ സംവിധായകൻ സുനിലിന്റെ “മാനത്തെ കൊട്ടാരം” എന്ന ചിത്രത്തിലൂടെ നായകനായി മാറുകയായിരുന്നു. നാടകങ്ങളിലും ട്രൂപ്പുകളിലും മറ്റും മിമിക്രി ആർട്ടിസ്റ്റ് ആയിരുന്ന ഗോപാലകൃഷ്ണൻ എന്ന യുവാവിൽ നിന്ന് ദിലീപ് എന്ന നായകനിലേക്കുള്ള വളർച്ചയായിരുന്നു പിന്നീട് മലയാള സിനിമാലോകം കണ്ടിരുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ നായകനായും ഹാസ്യനടനായും വളർന്ന താരം മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റുകയായിരുന്നു. തന്റെ രണ്ടാം വിവാഹം ഉൾപ്പെടെ പല വിവാദങ്ങളിലും ഇദ്ദേഹം പെട്ടിരുന്നെങ്കിലും അതൊന്നും താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നില്ല. എന്നാൽ താരത്തിന്റെ പുതിയതായി റിലീസിനെത്തുന്ന ചിത്രങ്ങളുടെ പ്രചരണ പോസ്റ്ററുകളിൽ ദിലീപിന്റെ പേര് മാറ്റം ഏറെ ശ്രദ്ധേയമാണ്.സംവിധായകൻ ഷാഫിയും ദിലീപും ഒന്നിക്കുന്ന ” വോയിസ് ഓഫ് സത്യനാഥൻ” എന്ന സിനിമയുടെ...