ജീവിക്കാൻ വേണ്ടി ആൺവേഷം കെട്ടി സഹോദരിമാർ,🥺 കാര്യം അറിഞ്ഞപ്പോൾ നെഞ്ചുരുകി സോഷ്യൽ മീഡിയ, സിനിമയെ വെല്ലുന്ന ഇവരുടെ ജീവിതം ചർച്ച ആകുന്നു.😭😰


 


ജീവിക്കുവാൻ വേണ്ടി പല വേഷങ്ങൾ കെട്ടി ആടി വരും എന്ന് പലരും പറയുന്നത് കേൾക്കാറുണ്ട്. യഥാർത്ഥ ജീവിതത്തിൽ നമ്മൾ അത് കാണുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് അറിയാൻ സാധിക്കുന്നത്. ഒരു കുടുംബം പോറ്റാൻ വേണ്ടി പല തരത്തിലുള്ള വേഷങ്ങൾ നടത്തുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. രണ്ട് പെൺകുട്ടികളുടെ കഥയാണ് അറിയാൻ സാധിക്കുന്നത്. ഇവരുടെ ജീവിതം കൊണ്ടാണ് ഇവർ സാമൂഹികമാധ്യമങ്ങളിൽ ശ്രേദ്ധ നേടുന്നത്. അനുജത്തി 16 വയസ്സും 14 വയസ്സുകാരിയായ പെൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനംകവർന്നിരിക്കുന്നത്.



വീട്ടിലെ അവസ്ഥ കൊണ്ട് അച്ഛൻറെ സ്ഥാപനമായ ബാർബർഷോപ്പ് ഏറ്റെടുത്തു നടത്തുവാൻ വേണ്ടി മുന്നിട്ടിറങ്ങുക ആയിരുന്നു ഈ രണ്ട് പെൺകുട്ടികളും. നമ്മൾ ഇരുവർക്കും മുൻപിലെ നമിച്ചു പോകുന്ന രീതിയിലുള്ള പ്രവർത്തികൾ ആണ് ഇവർ ചെയ്യുന്നത്. കുറച്ചു വർഷങ്ങൾക്കു മുൻപാണ് ബാർബർ ആയ അച്ഛന് അസുഖം ബാധിച്ച് കിടപ്പിലായത്. അതോടെ കുടുംബത്തിൻറെ അവസ്ഥ വളരെയധികം മോശമായി. കടമായി നിൽക്കാൻ സാധിക്കാത്ത അവസ്ഥയിൽ വന്നപ്പോൾ ഒരു ജോലി ചെയ്യുക എന്നല്ലാതെ ഈ പെൺകുട്ടികൾക്ക് മുൻപിൽ മറ്റൊരു മാർഗ്ഗമില്ല. ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി മറിയുകയായിരുന്നു. വിധിയെ പഴിച്ചു നിൽക്കുവാൻ പെൺകുട്ടികൾ തയ്യാറായിരുന്നില്ല.







ഒടുവിൽ അച്ഛൻറെ തൊഴിൽ തന്നെ ഏറ്റെടുക്കുവാൻ ഇവർ തീരുമാനിച്ചു. ഈ സമയത്ത് ഇരുവരുടെയും പ്രായം 14 വയസ്സും 12 വായിരുന്നു. കൗമാരക്കാരികൾ ആയ പെൺകുട്ടിക്കളാണ്കട നടത്താൻ ഇറങ്ങിപ്പുറപ്പെട്ടത് എന്ന് അറിഞ്ഞതോടെ സാമൂഹികവിരുദ്ധരുടെ ശല്യവും ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. ഈ അവസരം മുതലെടുത്തു കൊണ്ട് നിരവധി ആളുകൾ വന്നു. തോൽക്കാൻ അപ്പോഴും ഇവർ തയ്യാറായില്ല. ഇവർ പെൺവേഷം ഉപേക്ഷിച്ചു. ഒരു സ്ത്രീ ഈ സമൂഹത്തിൽ സുരക്ഷിതരല്ല എന്ന ബോധ്യം അവർക്ക് വന്നു. അതോടെ പുരുഷ വേഷത്തിലാണ് പിന്നീടവർ ജോലിക്കെത്തിയത്. ഗ്രാമത്തിലുള്ളവർക്ക് ഇവർ പെൺകുട്ടികളാണെന്ന് അറിയാമായിരുന്നെങ്കിലും, ഇവരുടെ സുരക്ഷയെ കരുതി ആരും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല.




ജ്യോതി നേഹ, പേരുകൾ മാറ്റി. രാജു ദീപക്ക് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടു പോയതോടെ മികച്ച വരുമാനം ആണ് ഇവർക്ക് ലഭിച്ചത്. മരുന്നു വാങ്ങാനും വീട്ടിലെ പട്ടിണി മാറാനും ഒക്കെ ഇത് ഉപകരിക്കുകയും ചെയ്തു. മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകാൻ തുടങ്ങിയതോടെ ഇരുവരും പഠനവും തുടർന്നു.സ്കൂൾവിട്ട് വന്നതിനു ശേഷം ഇരുവരും കട തുറന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. വൈകുന്നേരങ്ങളിലാണ് കട തുറക്കുന്നത് എങ്കിലും മികച്ച വരുമാനം ഉണ്ടാക്കുവാനാണ് രണ്ടുപേർക്കും സാധിച്ചത്.പഠനവും ജോലിയും ഒക്കെയായി ജീവിതം മുൻപോട്ടു കൊണ്ടു പോകുന്ന ഇവർക്ക് സഹായവുമായി സർക്കാരും രംഗത്തുവന്നു. അതോടെ ഇവർ അന്വേഷണം എല്ലാം ഉപേക്ഷിച്ച് പെൺവേഷം തന്നെ സ്വീകരിക്കുകയും ചെയ്തു. ജ്യോതി ഇപ്പോൾ ബിരുദ വിദ്യാർഥിനിയാണ്. നേഹ പ്ലസ് ടു പഠിക്കുന്നു. ഇരുവരുടേയും അവസ്ഥകൾ മനസ്സിലാക്കി സഹായഹസ്തവുമായി നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. ജീവിതത്തോടുള്ള പോരാട്ടം നടത്തുന്ന ഈ പെൺകുട്ടികൾ തീർച്ചയായും ഓരോ പെൺകുട്ടികൾക്കും ഒരു പ്രചോദനം തന്നെയാണ്.

Comments