Posts

പോലീസ് വാഹനം അപകടമുണ്ടാക്കി നിർത്താതെ പോയി. കണ്ണൂരിൽ.

Image
കണ്ണൂര്‍ തവളപ്പാറയില്‍ അപകടമുണ്ടാക്കിയ പൊലീസ് വാഹനം നിര്‍ത്താതെ പോയതില്‍ നടപടി. സംഭവത്തില്‍ കെഎപി നാലാം ബെറ്റാലിയനിലെ അഞ്ച് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. എന്‍.കെ രമേശന്‍, ടി.ആര്‍ പ്രജീഷ്, ശ്യാം കണ്ണന്‍, കെ.സന്ദീപ്, പി.കെ സായൂജ് എന്നിവര്‍ക്കെതിരെയാണ് നടപടി. മാങ്ങാട്ടുപറമ്പ് കെഎപി കമാന്‍ഡര്‍ വിവേക് കുമാര്‍ ആണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

ഷാരൂഖ് ഖാൻ- ആറ്റ്ലി ചിത്രം ജവാൻ; റിലീസ് തീയതി പുറത്ത് വിട്ടു കൊണ്ട് കിടിലൻ ടീസർ; വീഡിയോ കാണാം

Image
 ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സൂപ്പർ സംവിധായകൻ ആറ്റ്ലി ഒരുക്കുന്ന ചിത്രമാണ് ജവാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടുത്ത വർഷം ജൂൺ രണ്ടിനാണ് ജവാൻ റിലീസ് ചെയ്യുക. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഒരു ഗംഭീര ടീസറും അവർ റിലീസ് ചെയ്തിട്ടുണ്ട്. ഷാരൂഖ് ഖാൻ തന്നെയാണ് തന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹം ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തുകയെന്നാണ് സൂചന. ലേഡി സൂപ്പർ സ്റ്റാർ നയൻ താര നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രിയാമണി, സാനിയ മൽഹോത്ര എന്നിവരും വേഷമിടുന്നുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ് നയൻ താര ഇതിലെത്തുന്നതെന്നാണ് സൂചന. ഒരു ഗാംഗ്സ്റ്ററായും, ആ ഗ്യാങ്സ്റ്ററിന്റെ അച്ഛനും സീനിയർ റോ ഓഫീസറായുമാണ് ഷാരുഖ് ഖാൻ ഇതിൽ അഭിനയിക്കുന്നതെന്നു നേരത്തെ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. പക്കാ മാസ്സ് മസാല ആക്ഷൻ ത്രില്ലറായാണ് ആറ്റ്ലി ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. അടുത്ത വർഷം റിലീസ് പ്രഖ്യാപിച്ച ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ആക്...

‘നഷ്ടപ്പെട്ടുപോയതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ’ പവർസ്റ്റാർ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ഒമർ ലുലു

Image
 മലയാളികളുടെ പ്രിയങ്കരനായ ആക്ഷൻ ഹീറോ ബാബു ആന്റണിയെ പ്രധാന കഥാപാത്രമാക്കി ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. പത്ത് വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി തിരിച്ചെത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് ചെറുതല്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ‘നഷ്ടപ്പെട്ടുപോയെതെല്ലാം പത്തിരട്ടിയാക്കി തിരിച്ചു പിടിക്കുന്നവനാണ് യഥാർത്ഥ ഹീറോ’ എന്നാണ് ക്യാപ്‌ഷൻ നൽകിയിരിക്കുന്ന പോസ്റ്ററിൽ ബാബു ആന്റണി ബാബു ആന്റണി അബു സലീം ശ്രേയസ് എന്നിവരുണ്ട്. “ഒരുപാട്‌ നാളത്തെ എന്റെ ഒരു വലിയ സ്വപ്നം പൂവണിയാൻ കൂടെ കട്ടയക്ക് നിന്ന എന്റെ എല്ലാ ചങ്ക് ബഡീസിനും ഡെന്നീസ് ജോസഫ് സാറിനും ഹൃദയത്തിൽ നിന്നുള്ള നന്ദി. ഒരുപാട്‌ പ്രതീക്ഷയോടെ നിങ്ങളുടെ മുന്നിൽ ഞങ്ങൾ ഇതാ പവർസ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നു” എന്ന് കുറിച്ചാണ് ഒമർ ലുലു പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ചിത്രീകരണം പലതവണ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് മൂലം മാറ്റിവയ്‌ക്കേണ്ട അവസ്ഥയായിരുന്നു. ലഹരിമരുന്നു മാഫിയയ്ക്കെതി...

25 രൂപ തിരിച്ചു കിട്ടാൻ റെയിൽവേ യുമായി പൊരുതി വിജയം കണ്ടു യുവാവ്.

Image
.....അന്യായമായി 35 രൂപ ഈടാക്കി,  തിരികെ കിട്ടാന്‍ ഇന്ത്യന്‍ റെയില്‍വേയോട് പോരാടിയത് അഞ്ച് വര്‍ഷം... ഇന്ത്യന്‍ റെയില്‍വേയോട് 35രൂപയ്ക്കായി അഞ്ച് വര്‍ഷം പോരാടിയ സുജിത് ഒടുവില്‍ വിജയം കണ്ടു. കോട്ടാ സ്വദേശിയാണ് എന്‍ജിനീയര്‍ കൂടിയായ സുജിത് സ്വാമി. അനീതിക്ക് ഇരയാകേണ്ടിവന്ന ലക്ഷക്കണക്കിന് ഐആര്‍സിടിസി ഉപയോക്താക്കള്‍ക്കാണ് സുജിത്തിന്റെ പോരാട്ടം സഹായമായിരിക്കുന്നത്. 2017 ജൂലൈയിലായിരുന്നു സംഭവം. ജൂലൈ 2ന് കോട്ടായില്‍ നിന്ന് ന്യൂഡല്‍ഹിക്കു പോകാന്‍ ഏപ്രിലില്‍ സുജിത് ടിക്കറ്റ് ബുക്ക് ചെയ്തു. ചരക്കു സേവന നികുതി (ജിഎസ്ടി) നിലവില്‍വന്ന ജൂലൈ ഒന്നിന്റെ പിറ്റേന്നായിരുന്നു യാത്ര ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ യാത്ര റദ്ദാക്കേണ്ടിവന്നു. 765 രൂപയുടെ ടിക്കറ്റ് കാന്‍സല്‍ ചെയ്തപ്പോള്‍ ലഭിച്ചത് 665 രൂപ മാത്രം. കാന്‍സലേഷന്‍ ചാര്‍ജിനൊപ്പം ജിഎസ്ടിനടപ്പാകും മുന്‍പ് 35 രൂപ സേവന നികുതിയായി പിടിച്ചത് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സുജിത് പോരാട്ടം തുടങ്ങി. 50 വിവരാവകാശ അപേക്ഷകള്‍ ഉള്‍പ്പെടെ ഒട്ടേറെ അപേക്ഷകള്‍ നല്‍കി നടത്തിയ പോരാട്ടം. 2019 മേയ് ഒന്നിന് 33 രൂപ സര്‍വീസ് ടാക്‌സ് റീഫണ്ടായി ഐആര്‍സി...

താര ജാട ഇല്ലാത്ത പ്രണവ് മോഹൻലാലിൻറെ കൂടെ വന്ന ആരാധികയോട് പറഞ്ഞത്.

Image
 simple and humble pranav mohanlal : മോളിവുഡിന്റെ സ്വന്തം താരപുത്രനും യുവ നായകനുമാണല്ലോ പ്രണവ് മോഹൻലാൽ. തന്റെ ചെറുപ്പകാലം തൊട്ടുതന്നെ നിരവധി സിനിമയിൽ മുഖം കാണിച്ചിരുന്ന താരം പിന്നീട് ജിത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തെ യുവ നായകനിരയിലേക്ക് എത്തിപ്പെടുകയായിരുന്നു. എന്നാൽ ഏതൊരു യുവതാരവും നേരിടുന്നത് പോലെയുള്ള നിരവധി ആക്ഷേപങ്ങളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നേരിട്ടിരുന്നു. എന്നാൽ പിന്നീട് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ തന്റെ വിമർശകരെ തന്റെ ആരാധകരാക്കി മാറ്റുന്ന പ്രണവിനെയായിരുന്നു പിന്നീട് പ്രേക്ഷകർ കണ്ടിരുന്നത്. ഓൺ സ്ക്രീനിൽ എന്നപോലെതന്നെ ഓഫ്‌ സ്ക്രീനിലും പലപ്പോഴും താരം ഏറെ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല താരത്തിന്റെ ലളിതമായ ജീവിതരീതിയും യാത്രകളും പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. മാത്രമല്ല ഇൻസ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ താൻ കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതുമായ യാത്രകളെ കുറിച്ചും സ്ഥലങ്ങളെക്കുറിച്ചുമുള്ള ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.simple and humble pranav mohanlalഎന്നാൽ ഇപ്പോഴിതാ പ്രണവ് മോഹൻലാലുമായ...

വരുന്നു ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണം വരുന്നു..

Image
 രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണം ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഛത്തിസ്ഗഡിലെ റായ്പുരിൽ ‘ഗരീബ് കല്യാൺ സമ്മേളനിൽ’ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ( Population Control Bill ). ‘ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഒട്ടും വൈകാതെ വരും. അത്തരം ശക്തമായ, വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരുമെന്നും’ മന്ത്രി കൂട്ടിച്ചേർത്തു. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ മറുപടി പറഞ്ഞത്. നിർബന്ധിച്ചുള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. പകരം ബോധവൽക്കരണത്തിലൂടെയായിരിക്കും നടപടി സ്വീകരിക്കുകയെന്നും മന്ത്രി അന്നു പറഞ്ഞു. ഏപ്രിൽ 22നായിരുന്നു ഇത്. ഒരു മാസത്തിനിപ്പുറം ബിജെപി മന്ത്രി തന്നെ ജനസ...

ഇനി സ്മാർട്ട്‌ ഫോണുകളും വേണ്ട എല്ലാം ശരീരത്തിൽ തന്നെ.

Image
ഒരു കാലത്ത് നോക്കിയയും, സോണി എറിസൺ, എന്നിവർ അടക്കി ഭരിച്ച  ചെറിയ  keypard മൊബൈലുകളിൽ  നിന്നും പെട്ടെന്നായിരുന്നു സ്മാർട്ട്‌ ഫോണുകളുടെ കടന്നു  വരവ്  അവരെ  തകിടം  മറിച്ചത്.. ഇപ്പോൾ നോക്കിയ ഒക്കെ ഓർമകളിൽ  മാത്രം  ഒതുങ്ങി ഇരിക്കുന്നു.എന്നതാണ്  ശ്രേദ്ദേയം. അപ്പോൾ ഈ സ്മാർട്ട്ഫോണുകൾക്കും ഒരു അന്ത്യo  തീർച്ചയായും  ഉണ്ടാകും. അതിനൊരു  തുടക്കത്തിന്റെ സൂചന  ആണ്  പ്രമുഖ കമ്പനികൾ  തന്നിരിക്കുന്നത്..  5ജി നെറ്റ്‌വർക്ക് ഇതുവരെ ലോകമെമ്പാടും ലഭ്യമായിട്ടില്ലെങ്കിലും 2030-ഓടെ 6ജി മൊബൈൽ നെറ്റ്‌വർക്കുകൾ വാണിജ്യപരമായി ലഭ്യമാകുമെന്നും സ്മാർട് ഫോണുകളുടെ ഉപയോഗം കുറയുമെന്നും ആഗോള സ്മാർട് ഫോൺ ബ്രാൻഡായ നോക്കിയയുടെ സിഇഒ പെക്ക ലൻഡ്‌മാർക്ക് അവകാശപ്പെട്ടു. ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരമൊരു പ്രവചനം നടത്തിയത്. 6ജി വരുന്നതോടെ സ്‌മാർട് ഫോണുകളുടെ പ്രാധാന്യം നഷ്ടപ്പെടും. അന്ന് സ്മാര്‍ട്‌ ഫോണുകള്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്ന ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അപ്പോഴേക്...