Posts

Showing posts from August, 2021

‘ഞാൻ ചാണകമല്ലേ? കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ–ബുൾജെറ്റ് വിഷയത്തിൽ സുരേഷ് ഗോപി

Image
  ‘ഞാൻ ചാണകമല്ലേ? കേരളത്തിലെ മുഖ്യമന്ത്രിയെ വിളിക്കൂ’; ഇ–ബുൾജെറ്റ് വിഷയത്തിൽ സുരേഷ് ഗോപി ഇ–ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചകളും ട്രോളുകളും നിറയുകയാണ്. വാർത്ത കേട്ട് നിരാശയിലായ വ്ലോഗർ സഹോദരങ്ങളുടെ ആരാധകർ സഹായത്തിനായി വിളിച്ചവരിൽ കൊല്ലം എംഎൽഎ മുകേഷും സുരേഷ് ഗോപി എംപിയും ഉൾപ്പെടും.          പെരുമ്പാവൂരിൽ നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇബുള്‍ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്. വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ–ബുള്‍ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തെന്നും, സര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് ‘പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു’ എന്നാണ് താരം മറുപടി കൊടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണെന്നും അദ്ദേഹം പറയുന്നു.

സ്വർണ്ണ ജേതാവ്‌ നീരജ് ചോപ്ര തന്റെ ജീവിതത്തിലെടുത്ത സാഹസങ്ങൾ കാണാം.

Image
  ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ്  നീരജ് ചോപ്ര  (ജനനം:  ഡിസംബർ 24   1997 ). 2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്.  ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി.  അഭിനവ് ബിന്ദ്രയ്ക്ക്  ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്. ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരവുമാണ്  നീരജ്  ചോപ്ര.  2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെക്കോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത്  [2] , [3] . ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ  ഇന്ത്യൻ  താരവുമാണ് നീരജ്. 86.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ഇരുപത്തിമൂന്ന്കാരനായ ഇന്ത്യൻ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്  [4] .2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു  നീരജ് സ്വർണ മെഡൽ നേടി ദേശീയ റെക്കോർഡും സ്വ...