സ്വർണ്ണ ജേതാവ് നീരജ് ചോപ്ര തന്റെ ജീവിതത്തിലെടുത്ത സാഹസങ്ങൾ കാണാം.
ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര (ജനനം: ഡിസംബർ 24 1997). 2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ്ണം നേടിയത്.
ഒളിമ്പിക് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് നീരജ് സ്വന്തമാക്കി. അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.
ജൂനിയർ ലോക റെക്കോർഡ് നേടിയ ഏക ഇന്ത്യൻ താരവുമാണ് നീരജ് ചോപ്ര. 2016 ൽ പോളണ്ടിലെ ബീഗോഷിൽ നടന്ന ഐ.എ.എ.എഫ് ലോക യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് ജാവലിൻ ത്രോയിൽ നീരജ് ലോക റെക്കോർഡോടെ സ്വർണ്ണ മെഡൽ സ്വന്തമാക്കിയത് [2],[3]. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവുമാണ് നീരജ്. 86.48 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ഇരുപത്തിമൂന്ന്കാരനായ ഇന്ത്യൻ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത് [4].2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചു നീരജ് സ്വർണ മെഡൽ നേടി ദേശീയ റെക്കോർഡും സ്വന്തം പേരിലാക്കി
ഹരിയാനയിലെ പാണിപ്പത് ജില്ലയിലെ ഖാന്ദ്ര ഗ്രാമത്തിലാണ് നീർജിന്റെ ജനനം .[6][7] 12 വയസ്സുള്ളപ്പോൾ നീരജിനു അമിതവണ്ണം ഉണ്ടായിരുന്നു. ഏതാണ് 90 കിലോ ഭാരമുണ്ടായിരുന്ന നീരജിനെ നാട്ടുകാർ കളിയാക്കിയിരുന്നു.[8] നീരജിന്റെ അമിതവണ്ണത്തിൽ വ്യാകുലനായിരുന്ന പിതാവ് നീരജിനെ അടൂത്തുള്ള ജിംനേഷ്യത്തിൽ ചേർത്തു. അവിടെ ദിവസം 24 കിലോമീറ്ററോളം സൈക്ലിങ്ങ് ചെയ്തിരുന്നു നീരജ്.[8] മഡ്ലൗഡായിലെ ആ ജിംനേഷ്യത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു നീർജ്. ആ ജിംനേഷ്യം ഇഷ്ടമാഞ്ഞതിനെ തുടർന്ന് പാനിപ്പത്തിലുള്ള മറ്റൊരു ജിംനേഷ്യത്തിൽ നീർജ് ചേരുകയുണ്ടായി.[8] അവിടെ അടുത്തുള്ള പാനിപ്പത് സ്പോർട്ട്സ് അതോരിറ്റി ഓഫ് ഇന്ത്യയിലെ നിത്യ സന്ദർശകനായി നീർജ്. ജയ്‌വീർ സിങ്ങ് എന്ന ജാവലിൻ ഏറുകാരൻ നീർജിന്റെ കഴിവുകൾ കണ്ടെത്തി. യാതൊരു പരിശീലനവുമില്ലാതെ 40 മീറ്ററോളം ജാവലിൽ എറിയാൻ നീരജിനു കഴിഞ്ഞത് തിരിച്ചറിഞ്ഞ ജയ്‌വീർ അവനെ പരിശീലിപ്പിക്കാൻ തുടങ്ങി.[8][9][10][11]
കരിയർ[തിരുത്തുക]
ജയ്‌വീറിന്റെ കീഴിൽ ഒരു വർഷം പരിശീലനം നേടിയ നീരജ് വീട്ടിൽ നിന്നു നാല് മണിക്കൂർ അകലെയുള്ള പഞ്ച്കുള എന്ന സ്ഥലത്തുള്ള താവു ദേവി സ്പോർട്ശ് കോമ്പ്ലക്സിൽ പ്രവേശനം നേടി.[11] പഞ്ച്കുളയിൽ പരിശീലകനായ നസീം അഹ്മദിനു കീഴിൽ പരിശീലനം നേടി. നീർജ് ആദ്യം 55 മീറ്റർ വരെ ജാവ്ലിൻ എറിഞ്ഞു.[11] അധികം താമസിയാതെ 2012 ലെ ലക്നൗയിൽ നടന്ന ജൂനിയർ മീറ്റിൽ 68.40 മീറ്റർ എറീഞ്ഞ് ഒരു പുതിയ ദേശീയ റെക്കോഡ് നേടാൻ ഇടയായി. അടുത്തവർഷം ഉക്രേയിനിൽ ആദ്യത്തെ അന്താരാഷട്ര മത്സരത്തിനിറങ്ങി. 2014ൽ ബാങ്കോക്കിൽ വച്ച് നടന്ന മീറ്റിൽ ആദ്യ അന്താരാഷ്ട്ര മെഡൽ കരസ്ഥമാക്കി. 2014 ൽ നടന്ന ദേശീയ സീനിയർ മീറ്റിൽ വച്ച് 70 മീറ്റർ ദൂരം മറികടക്കുകയും തുടർന്ന് നടന ജൂനിയർ മീറ്റിൽ 81 മീറ്റർ ദൂരം താണ്ടുകയും ചെയ്തു.[11]
തുടർന്ന് 2016 ലെ ദക്ഷിണേഷ്യൻ ഗെയിംസിൽ 84.23 മീറ്റർ ദൂരം പായിച്ച് നീരജ് സ്വർണ്ണമെഡൽ കരസ്ഥമാക്കി, ഇന്ത്യൻ ദേശീയ റെക്കോഡിനൊപ്പമെത്തി. 2016 ൽ പോളണ്ടിൽ വച്ചു നടന്ന ഐ.എ.എ.എഫ്. ലോക യു20 ചാമ്പ്യൻഷിപ്പിൽ വീണ്ടും സ്വർണ്ണ മെഡൽ നേടി ലോക ജൂനിയർ റെക്കോഡ് കരസ്ഥമാക്കി. ഈ പ്രകടനങ്ങളൊക്കെയുണ്ടായിട്ടും 2016 ലെ ഒളിമ്പിക്സിൽ പ്രവേശനം നേടാൻ നീരജിനായില്ല.[12]
2017 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 85.23 മീറ്റർ എറിഞ്ഞ് സ്വർണ്ണമെഡൽ നേടി. 2018 ലെ കോമൺവെൽത് ഗെയിംസിൽ 86.47 മീറ്റർ എറിഞ്ഞ് സ്വർണ്ണം നേടി. കോമൺ വെൽത്ത് ഗെയിംസിൽ അത്ലറ്റിക്സ് സ്വർണ്ണം നേടിയ അപൂർവ്വം താരങ്ങളിലൊരാളായും ജാവ്ലിൻ ത്രോയിൽ മെഡൽ നേടുന്ന അദ്ദ്യത്തെ താരമായും നീരജ് മാറി.[13] 2018 ലെ ദോഹ ഡയമണ്ട് ലീഗിൽ 87.43 മീറ്റർ എറിഞ്ഞ് വീണ്ടും ദേശീയ റെക്കൊഡ് തിരുത്തി.[14]


Comments
Post a Comment