ആക്‌ഷൻ അവതാരത്തിൽ തല: ‘വലിമൈ’ അമ്പരിപ്പിച്ചു അജിത്.
തല അജിത് നായകനായെത്തുന്ന ‘വലിമൈ’ എന്ന പുതിയ ചിത്രത്തിന്റെ സ്പെഷൽ ഗ്ലിംസ് വിഡിയോ പുറത്തിറങ്ങി. ആക്‌ഷൻ കഥാപാത്രമായി അജിത് തകർപ്പൻ പ്രകടനമാണ് നടത്തുന്നതെന്ന സൂചനയാണ് വിഡിയോ നൽകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വൈറലായ വിഡിയോയെ ചിലർ വിമർശിക്കുന്നുമുണ്ട്.
നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലിമൈ’. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിൽ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’.



Comments
Post a Comment