ത്രില്ലിംഗ് എക്സ്പീരിയൻസും ആയി ജയസൂര്യയുടെ "John Luther


 John Luther...🎬.. Movie Review...!!!

രാക്ഷസൻ, memories,അഞ്ചാം പാതിരാ, ഫോറെൻസിക് തുടങ്ങിയ ഹിറ്റ്‌ patternil മറ്റൊരു ഫിലിം കൂടിയും.

ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന നിലയ്ക്ക് സംതൃപ്തി നൽകിയ ചിത്രത്തിൽ ജയസൂര്യയുടെ മികച്ച പ്രകടനം എടുത്ത് പറയേണ്ടതാണ്.അതി ഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാനില്ലെങ്കിലും ജോണറിനോട് തികച്ചും നീതിപുലർത്തിയ സ്ക്രിപ്റ്റിങ്ങും അതിനോട് നീതിപുലർത്തിയ മെയ്കിങ്ങും ചിത്രത്തെ നല്ലൊരനുഭവമാക്കി മാറ്റി.. 👏🏻💯


ദേവികുളം സർക്കിൾ ഇൻസ്‌പെക്ടർ ജോൺ ലൂഥറായി ജയസൂര്യ മനോഹരമായി അഭിനയിച്ചിട്ടുണ്ട്.ഹൈറേഞ്ചിൽ സംഭവിക്കുന്ന ഒരു ബൈക്ക് ആക്സിഡന്റും തുടർന്ന്‌ നടക്കുന്ന മിസ്സിംഗ്‌ കേസുകളും അന്വേഷിക്കുകയാണ് ജോൺ. തുടർന്നുണ്ടാകുന്ന സംഭവങ്ങളും അന്വേഷണ വഴികളും ചിത്രം പ്രതിപാദിക്കുന്നു..!!


സിനിമയുടെ ചിലയിടങ്ങളിൽ ക്ലീഷേ ജങ്ഷനുകൾ ഉണ്ടെങ്കിൽ പോലും അവ ആസ്വാദനത്തെ വലിയളവിൽ ബാധിക്കാതെ കൊണ്ട് പോകാൻ സംവിധായകന് മെയ്ക്കിങ് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് കേറി വരുന്ന ഫാമിലി സെന്റിമെന്റ്സും വലിയ ബോറടി ഉണ്ടാക്കിയില്ല.മോശമല്ലെങ്കിലും കുറേക്കൂടെ നന്നായൊരു ക്ലൈമാക്സ് ചിത്രം ഡിമാൻഡ് ചെയ്തിരുന്നുവെന്ന് തോന്നി...!!


സിനിമട്ടോഗ്രാഫി,സ്കോർ, എഡിറ്റിംഗ് തുടങ്ങി എല്ലാം നന്നായി വന്നിട്ടുണ്ട്, മോശം പറയാൻ കാര്യമായി ഒന്നുമില്ല.ചിത്രത്തിന്റെ കളറിങ് നന്നായിരുന്നു, ഒരു ത്രില്ലർ സിനിമയ്ക്ക് യോജിച്ച കളറിങ് മികച്ചു നിന്നു...!!


പ്രേക്ഷകരെ ഒരു ത്രില്ലിംഗ് എലമെന്റിന്റെ ട്രാക്ക് നിലനിർത്തികൊണ്ട് പിടിച്ചിരുത്താൻ കഴിഞ്ഞ സ്ക്രിപ്റ്റ് വർക്ക്‌ കയ്യടി അർഹിക്കുന്നു..ജോണായി നല്ല പ്രകടനം കാഴ്ച വെച്ച ജയസൂര്യക്ക് വലിയ കയ്യടികൾ.. 💯👏🏻


ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമകൾ ഇഷ്ടമുള്ളവരാണ് നിങ്ങളെങ്കിൽ തീർച്ചയായും തിയേറ്ററിൽ കാണാൻ ശ്രമിക്കുക.. 👏🏻💯


Very Good Movie...Loved It....!!👏🏻💯


Rating : 3.5/5

Comments